Kodanchery

ഭരണഘടനാ ദിനാഘോഷങ്ങൾ: മർകസ് ലോ കോളേജ് വിദ്യാര്‍ത്ഥികൾ സ്ട്രീറ്റ് ചാറ്റ് സംഘടിപ്പിച്ചു

കോടഞ്ചേരി: മർകസ് ലോ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ ഭരണഘടനാ ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി അങ്ങാടിയിൽ സ്ട്രീറ്റ് ചാറ്റ് സംഘടിപ്പിച്ചു. ഭരണഘടനയുടെ മൂല്യങ്ങളും വെല്ലുവിളികളും ജനങ്ങളിലേക്ക് എത്തിക്കുകയാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം.

കോളേജ് യൂണിയൻ ചെയർമാൻ ജോർജ് ജോസ്കുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോടഞ്ചേരി പോലീസ് സബ് ഇൻസ്‌പെക്ടർ വി. കെ പ്രകാശൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, സാബു പള്ളിത്താഴത്ത്, അധ്യാപകരായ ഇബ്രാഹിം പി.കെ, റിഫായി എന്നിവരും യൂണിയൻ അംഗങ്ങളായ സഫ്‌വാൻ, വിശാഖ്, മനീഷ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button