Kozhikode

കൊടുവള്ളിയില്‍ വീണ്ടും കുഴല്‍പ്പണ വേട്ട; രണ്ട് പേര്‍ പിടിയില്‍

കൊടുവള്ളി: കൊടുവള്ളിയില്‍ 18.66 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടു പേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി ഞെള്ളോറമ്മല്‍ സക്കരിയ്യ, കൊടുവള്ളി പുഴങ്കര മുഹമ്മദ് ബഷീര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് കഴിഞ്ഞ ദിവസം രാത്രി കൊടുവള്ളി മാര്‍ക്കറ്റ് റോഡില്‍ എസ്‌ഐ എ സായൂജ്കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. അതേസമയം കഴിഞ്ഞ ദിവസം പതിനൊന്നര ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി ആവിലോറ സ്വദേശിയും പോലീസ് പിടിയിലായിരുന്നു.

Related Articles

Leave a Reply

Back to top button