Thiruvambady
മാത്യക ജൈവ പച്ചക്കറിത്തോട്ടം ഇനി ഹയർ സെക്കണ്ടറി സ്കൂൾ മുറ്റത്തും.

തിരുവമ്പാടി: കോഴിക്കോട് ജില്ലാ പഞ്ചായത്ത് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തിരുവമ്പാടിക്കനുവദിച്ച മാതൃക ജൈവ പച്ചക്കറിത്തോട്ടം തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. നൂറ് ഗ്രോബാഗുകൾ അടങ്ങുന്ന മാത്യക ജൈവ പച്ചക്കറി യൂണിറ്റിൽ എല്ലാ തരം പച്ചക്കറികളും ഉൾപ്പെടുന്നു.
ഏറ്റവും കുറഞ്ഞ അളവ് ജലസേചനം മാത്രം മതി എന്നുള്ളതാണ് ഈ കൃഷിരീതിയുടെ പ്രത്യേകത. ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. ജോസ് ഒലിയക്കാട്ടിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ സി കെ കാസീം, വാർഡ് മെമ്പർ ബോസ് ജേക്കബ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പിൾ ബിബിൻ, ഹെഡ്മാസ്റ്റർ സജി, കൃഷി ഓഫീസർ രാജശ്രീ തുടങ്ങിയവർ പങ്കെടുത്തു,







