Thiruvambady

മുത്തപ്പൻപുഴ പാലത്തിനടിയിൽ കാട്ടുമൃഗത്തിന്റെ അസ്ഥികൂടം കണ്ടെത്തി

തിരുവമ്പാടി: മുത്തപ്പൻപുഴ പാലത്തിനടിയിൽ കാട്ടുമൃഗത്തിന്റെത് എന്നു സംശയിക്കുന്ന അസ്ഥികൂടങ്ങളും അവശിഷ്ടങ്ങളും കണ്ടെത്തി. അധികം പഴക്കമില്ലാത്ത അവശിഷ്ടങ്ങളാണ് നാട്ടുകാർ കണ്ടെത്തിയത്, പുറത്തു നിന്ന് എത്തിയ സംഘം മൃഗത്തെ പിടിച്ച് ഇറച്ചി എടുത്തശേഷം അവശിഷ്ടങ്ങൾ പുഴയിൽ തള്ളിയതാണെന്നസംശയം നാട്ടുകാർ ഉന്നയിക്കുന്നു. വെള്ളത്തിൽ അവശിഷ്ടങ്ങൾ ഒഴുകി പോകും എന്ന് കരുതി പാലത്തിൽ നിന്ന് താഴേക്ക് ഇട്ടതാകണം. എന്നാൽ പുഴയിൽ വെള്ളം കുറവായതിനാൽ അവശിഷ്ടങ്ങൾ തങ്ങി നിന്നതാവാം എന്നും നാട്ടുകാർ പറയുന്നു. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി.

Related Articles

Leave a Reply

Back to top button