Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഗ്രാമചലന യാത്രക്ക് ഇന്ന് തുടക്കമാവും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ ജനസമ്പർക്ക പരിപാടി ‘ഗ്രാമചലനയാത്ര’ 2022 ന് ഇന്ന് തുടക്കമാവും, ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി ഇന്ന് 8 വാർഡുകളിൽ പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിന്റെ നേതൃത്യത്തിലുള്ള ഭരണ സമിതി നേരിട്ടെത്തി ജനങ്ങളുടെ പരാതികൾ സ്വീകരിക്കും.

ഗ്രാമ പഞ്ചായത്തിന്റെ അധികാര പരിധിയിൽ വരുന്നതും മറ്റു ജനകീയ പരാതികളും, കുടുംബ പ്രശ്ന പരാതികളും സ്വീകരിക്കും. നിലവിൽ വിവിധ കേന്ദ്രങ്ങളിൽ പരാതി സമർപ്പിച്ചിട്ടും നടപടിയാകാത്ത പരാതികൾ ലീഗൽ സെർവ്വീസ് സൊസൈറ്റിയുടെ സഹകരണത്തോടെ തീർപ്പുകൽപ്പിക്കാനും സംവിധാനമുണ്ടാക്കും.

രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടി ഫെബ്രുവരി 23 ന് തമ്പലമണ്ണ വാർഡിൽ സമാപിക്കും.രാവിലെ 10 ന് മുത്തപ്പൻപുഴ വാർഡിൽ നിന്നും ആരംഭിക്കും. 11 മണിക്ക് ആനക്കാംപൊയിൽ വാർഡ്, 11.30 ന് കാവുങ്കല്ലേൽ വാർഡ്, 12.30 ന് പുല്ലൂരാംപാറ വാർഡ്, 1 മണിക്ക് കൊടക്കാട്ടുപ്പാറ വാർഡ്, വൈകുന്നേരം 3 മണിക്ക് പൊന്നാങ്കയം വാർഡ്, 4 മണിക്ക് പുന്നക്കൽ വാർഡ്, 4.30 ന് ഉറുമി വാർഡിലും പരാതികൾ സ്വീകരിക്കും.

Related Articles

Leave a Reply

Back to top button