Kodanchery
ഇന്ധന വില വർദ്ധനവിലും കർഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂലും കൊടുക്കാതെ വച്ചു താമസിപ്പിക്കുന്നതിലും പ്രതിഷേധിച്ചു

കോടഞ്ചേരി:കേന്ദ്ര-സംസ്ഥാnന സർക്കാരുകളുടെ കർഷക-തൊഴിലാളി വിരുദ്ധ കിരാത നടപടികൾക്കെതിരെ ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ (ഡി.കെ.ടി എഫ്) ന്റെ സമരപ്രഖ്യാപനമണ്ഡല നേതൃത്വ യോഗം ഇന്ധന വില വർദ്ധനവിലും കർഷക തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂലും കൊടുക്കാതെ വച്ചു താമസിപ്പിക്കുന്നതിലും പ്രതിഷേധിച്ചു. ഡി.കെ.ടി.എ.ഫ് മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ വട്ടുകുന്നേൽ അദ്ധ്യക്ഷനായി. മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകൻ ഉദ്ഘാടനം ചെയ്തു.
ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡന്റ് എ. കെ. മുഹമ്മദ്. മുഖ്യ പ്രഭാഷണം നടത്തി. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി. സണ്ണി കാപ്പാട്ടുമല,എൽസി. എൻ. ബി,ബാബു പട്ടരാട്ട്., ലൈജു അരീപ്പറമ്പിൽ., അന്നകുട്ടി ദേവസ്യ, ലിസി ചാക്കോ,റെജി തമ്പി തുടങ്ങിയവർ സംസാരിച്ചു.