Thiruvambady

കല്ലുരുട്ടി അങ്ങാടിയിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് കടന്നൽ കുത്തേറ്റു


തിരുവമ്പാടി:കല്ലുരുട്ടി അങ്ങാടിയിൽ സ്കൂൾ വിദ്യാർഥികളടക്കം നിരവധി പേർക്ക് കടന്നൽ കുത്തേറ്റു, വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം, കല്ലുരുട്ടി അങ്ങാടിയിലെ ബസ് സ്റ്റോപ്പിന് ചേർന്നു നിൽക്കുന്ന മരത്തിൽ കൂടുകൂട്ടിയ കടന്നലുകളാണ് ഇളകിയത്.

വെള്ളിയാഴ്ച നിസ്കാരത്തിനായി പള്ളിയിൽ പോകാനും, മറ്റ് വിവിധ ആവശ്യങ്ങൾക്കായി എത്തിയ ഏഴോളം വിദ്യാർഥികൾക്കും, അഞ്ചോളം ആളുകൾക്കുമാണ് കടന്നൽ കുത്തേറ്റതായി അറിയുന്നത്. കുത്തേറ്റ വയോധികരായ രണ്ടുപേരെ പ്രാഥമിക ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നെങ്കിലും, ആരുടേയും നില ഗുരുതരമല്ല.

കടന്നൽ കൂട് ഇളകിയതിനെ തുടർന്ന് ഒരു മണിക്കൂറോളം പ്രദേശത്ത് പരിഭ്രാന്തി സൃഷ്ടിച്ചു. കടന്നലിനെ ഓടിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതായി നാട്ടുകാർ പറഞ്ഞു.

Related Articles

Leave a Reply

Back to top button