Kodanchery
നവരാത്രി മഹോത്സവം

കോടഞ്ചേരി: വിജയദശമി ദിനത്തിൽ പൂവത്തിൻചുവട് ദേവീക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ ഡെപ്യൂട്ടി രജിസ്ട്രാർ കെ.ശങ്കരൻ നമ്പൂതിരി കുട്ടികളുടെ നാവിൽ ഹരിശ്രീ കുറിച്ചു.
സരസ്വതി പൂജ, ആയുധപൂജ, വാഹനപൂജ എന്നീ ചടങ്ങുകൾക്ക് മേൽശാന്തി പാലാഞ്ചേരി ശ്രീധരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. പരാശക്തിയായ അമ്മയുടെ അനുഗ്രഹം വാങ്ങാൻ നിരവധി കുരുന്നുകളും ഭക്തജനങ്ങളും എത്തിച്ചേർന്നു.







