Kerala

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. വ്യാഴാഴ്ച പവന് 320 രൂപ കുറഞ്ഞ് 35,480 രൂപയായി. 4435 രൂപയാണ് ഗ്രാമിന്റെ വില. 35,800 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില.

ഇതോടെ സ്വർണവില ആറുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്ക് പതിച്ചു. 2020 ജൂൺ 20നാണ് 35,400 നിലവാരത്തിൽ സ്വർണവിലയെത്തിയത്. അതിനുശേഷം തുടർച്ചയായി കുതിപ്പുനടത്തി ഓഗസ്റ്റിൽ 42,000 നിലാവരത്തിലേയ്ക്ക് ഉയർന്നെങ്കിലും തുടർന്നുള്ള മാസങ്ങളിൽ വിലയിൽ വലിയ ചാഞ്ചാട്ടമാണുണ്ടായത്. ഏറ്റവും ഉയർന്ന നിലവാരത്തിൽനിന്ന് വിലയിൽ 6520 രൂപയാണ് ഇടിവുണ്ടായത്.

യുഎസിൽ ബോണ്ടിൽനിന്നുള്ള ആദായംവർധിച്ചതോടെ ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,832.84 ഡോളർ നിലവാരത്തിലാണ്. മറ്റുകറൻസികളെ അപേക്ഷിച്ച് ഡോളർ കരുത്തുനേടിയും സ്വർണത്തെ ബാധിച്ചു.

ദേശീയ വിപണിയിലും വിലയിടിവ് പ്രകടമായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.56ശതമാനം താഴ്ന്ന് 47,549 രൂപയിലെത്തി

Related Articles

Leave a Reply

Back to top button