Thiruvambady

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി; വർക്കിംഗ്‌ ഗ്രൂപ്പ് യോഗം ചേർന്നു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ്‌ ഗ്രൂപ്പ് യോഗം നടത്തി.

ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, മെമ്പർ മുഹമ്മദലി, സെക്രട്ടറി എം.ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.

14 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിഷയ മേഖലകളിൽ ചർച്ച നടത്തി പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി.

ഫെബ്രുവരി 6 മുതൽ 14 വരെ ഗ്രാമസഭകൾ നടക്കും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്യാപനം വരുന്നതിനു മുമ്പ് പദ്ധതികൾ അംഗീകാരം വാങ്ങാനുള്ള പ്രവർത്തനങ്ങളിലാണ് ഭരണസമിതി.

Related Articles

Leave a Reply

Back to top button