രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് തിരുവമ്പാടിയിൽ ഉജ്ജ്വല സ്വീകരണം

തിരുവമ്പാടി : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ഉജ്ജ്വല സ്വീകരണം
ഐശ്വര്യകേരള യാത്ര നയിച്ചെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെ തിരുവമ്പാടിയിലെ സ്വീകരണ കേന്ദ്രത്തിൽ കൂറ്റൻ ഹാരമണിയിച്ചു.
നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവല്‍പക്ഷികളാണെന്നും ചെയ്യാന്‍ പാടില്ലാത്തത് മാത്രം ചെയ്യുന്നവരാണ് രണ്ടുപേരു മെന്നും, മോദി എന്ന് പറയാന്‍ പോലും മുഖ്യമന്ത്രിക്ക് പേടിയാണെന്നും

യു.ഡി.എഫ് അധികാരത്തിൽ വന്നാല്‍ റബറിന് വിലസ്ഥിരതാ ഫണ്ട് ഉപയോഗിച്ച് ന്യായവില ഉറപ്പാക്കുമെന്നും ഒരു കിലോ റബറിന് 250 രൂപ തറവില നല്‍കുമെന്നും വന്യമൃഗ ശല്യം തടയാന്‍ നടപടി സ്വീകരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കേരള യാത്രക്ക് തിരുവമ്പാടിയില്‍ നല്‍കിയ സ്വീകരണത്തിന് നന്ദി പറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി പെരുമാറുന്നത് ഏകാധിപതിയെപ്പോലയെന്ന് സ്വീകരണം ഉദ്ഘാടനം ചെയ്ത കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു.
സ്വാഗത സംഘം ചെയര്‍മാന്‍ സി.പി ചെറിയ മുഹമ്മദ് അധ്യക്ഷനായി.
പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ, യു ഡി എഫ് കൺവീനർ എം.എം ഹസന്‍, കേരളാ കോൺഗ്രസ് നേതാക്കളായ ജോണി നെല്ലൂര്‍, പി എം ജോർജ്, ബാബു പൈക്കാട്ടില്‍, ബോസ് ജേക്കബ്, പി.എം. നിയാസ്, എൻ. സുബ്രഹ്മണ്യൻ, കെ.പി. അനിൽകുമാർ, ടി. സിദ്ദിഖ്, എം.എം. ഹസൻ, എം.എ. റസാഖ്, എം.കെ. രാഘവൻ എം.പി, ഷിനോയ് അടയ്ക്കാപ്പാറ തുടങ്ങിയവരും തിരുവമ്പാടിയിൽ നടന്ന സ്വീകരണത്തിൽ പങ്കെടുത്തു.








