Puthuppady
സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

പുതുപ്പാടി: “വർഗീയതക്കെതിരെ വർഗ്ഗ ഐക്യം ” എന്ന മുദ്രാവാക്യമുയർത്തി സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപുറത്ത് പ്രതിഷേധ സായാഹ്നം നടത്തി.
പരിപാടി കെ എസ് കെ ടി യു ജില്ലാ ജോ : സെക്രട്ടറി കെ ബാബു ഉദ്ഘാടനം ചെയ്തുഎം ഇ ജലീൽ അദ്ധ്യക്ഷത വഹിച്ചു സി ഐ ടി യു ഏരിയാ സെക്രട്ടറി ടി സി വാസു കെ. ഇ വർഗീസ് മുഹമ്മദ് സിനാൻ ബിനോയ് അഗസ്റ്റ്യൻ എന്നിവർ സംസാരിച്ചു
സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് സെക്രട്ടറി വിജയകുമാർ കെ സ്വാഗതം പറഞ്ഞുവിവിധ പരീക്ഷകളിൽ ഉന്നത വിഷയം നേടിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചുഅനു അബ്രാഹം ജിൽസൺ ജോൺ ഗീത കെ ജി അബ്ദുറഹ്മാൻ പി എന്നിവർ നേതൃത്വം നൽകി







