പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷം നടത്തി

പുല്ലൂരാംപാറ : സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ക്രിസ്തുമസ് ആഘോഷിച്ചു. സ്കൂൾ മാനേജർ റവ.ഫാ. തോമസ് പൊരിയത്ത് പരിപാടി ഉദ്ഘാടനം ചെയ്ത് ക്രിസ്തുമസ് സന്ദേശം നൽകി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ടോമി കൊന്നക്കൽ അധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ ശ്രീ.സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡന്റ് ശ്രീ. ഷിജു ചേമ്പനാനിയിൽ , എം. പി. ടി.എ പ്രസിഡന്റ് ശ്രീമതി. ജീജ ഗോപിലാൽ , പി. ടി.എ വൈസ് പ്രസിഡന്റ് ശ്രീ. സിജോയ് മാളോല എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
അധ്യപകർ,പിടിഎ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.സ്കൂൾ അങ്കണത്തിൽ തയാറാക്കിയ പുൽക്കൂടും , ക്രിസ്മസ് ട്രീയും ക്രിസ്മസ് സന്ദേശം വിളിച്ചറിയിക്കുന്നവയായിരുന്നു. അഘോഷങ്ങളോടനുബന്ധിച്ച് സാന്താക്ലോസ് , കരോൾ ഗാനം, കുട്ടികൾക്കായി വിവിധ തരം കളികൾ,കേക്ക് വിതരണം എന്നിവയും നടത്തപ്പെട്ടു. വിദ്യാർത്ഥികളുടെ സ്കൂൾ ഭരണഘടനയുടെ പ്രകാശനവും നടന്നു.









