Koodaranji

മാലിന്യം മുക്തം നവകേരളത്തിന്റെ ഭാഗമായി പരിശോധന കർശ്ശനമാക്കി ഗ്രാമ പഞ്ചായത്ത് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്

കൂടരഞ്ഞി : ഗ്രാമ പഞ്ചായത്ത് പരിധിയിൽ മാലിന്യസംസ്കരണ സംവിധാനം ഉറപ്പ് വരുത്തുന്നതിന്റെയും പൊതുജനാരോഗ്യ സംവിധാനം കർശനമാക്കുന്നതിന്റെയും പകർച്ചവ്യാധി തടയുന്നതിൻ്റെയും ഭാഗമായി ഗ്രാമപഞ്ചായത്ത്‌ പരിധിയിലെ കച്ചവട സ്ഥാപനങ്ങൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ BWG കൾ തുടങ്ങിയവ ഗ്രാമപഞ്ചായത്ത്‌ എൻഫോഴ്‌സ്മെന്റ് നേതൃത്വത്തിൽ പരിശോധന നടന്നു.

ലൈസൻസ് കൂടാതെ പ്രവർത്തിക്കുന്നതും മാലിന്യ സംസ്കരണ ഇല്ലാതെ പ്രവർത്തിക്കുന്നതുമായ, അലഷ്യമായി മാലിന്യം കൈകാര്യം ചെയ്തതുമായ 4 കടകൾക്ക്‌ നോട്ടീസ് നൽകി. പരിശോധനക്ക് അസിസ്റ്റന്റ് സെക്രട്ടറി ജയ പ്രകാശ്,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജാവിദ് ഹുസൈൻ , ജെ എച്ച്ഐ ആദിഷ് ക്ലർക് മാരായ നവീൻ, ശില്പ, അമൃത എന്നിവർ നേതൃത്വം നൽകി വരും ദിവസങ്ങളിലും മാലിന്യ സംസ്കരണ സംവിധാനങ്ങളും നിരോധിത പ്ലാസ്റ്റിക് ഉൾപ്പെടെ പരിശോധന കർശനമാകുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയ്ച്ചു.

Related Articles

Leave a Reply

Back to top button