Punnakkal

മഞ്ഞപൊയിൽ – മന്നസ്താംകണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഉറുമി ആറാം വാർഡ് മഞ്ഞപൊയിൽ- മന്നസ്താംകണ്ടി റോഡ് ഗ്രാമപഞ്ചായത്തിൻ്റെ 2024- 25 ലെ തൊഴിലുറപ്പ് ഫണ്ട് രണ്ടരലക്ഷം രൂപ മുടക്കി 35 മീറ്റർ റോഡ് കോൺക്രീറ്റ് പൂർത്തിയായി. തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ നാടമുറിച്ചു പൊതുജനങ്ങൾക്കായി റോഡ് തുറന്നു കൊടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ലിസി സണ്ണി അദ്ധ്യക്ഷത വഹിച്ചു. റോഡിന് സൗജന്യമായി സ്ഥലം വിട്ടു നൽകിയ രാജേഷ് മന്നസ്താംകണ്ടിയെ പൊന്നാട അണിയിച്ചുകൊണ്ടും മൊമൻ്റോ നൽകിയും ആദരിച്ചു.

മുൻ വാർഡങ്ങവും ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ, മണ്ഡലം കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, ഗ്രാമ പഞ്ചായത്ത് അംഗം ഷൈനി ബെന്നി, ഓളിക്കൽ ബൂത്ത് പ്രസിഡൻ്റ് അബ്രഹാം വടയാറ്റുകുന്നേൽ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ലിബിൻ ബെൻ തുറുവേലി, ജോഷി കൊല്ലംപറമ്പിൽ പ്രസംഗിച്ചു. തങ്കച്ചൻ മറ്റത്തിൽ, സെബാസ്റ്റ്യൻ കുന്നുംപുറത്ത്, ഔസേപ്പ് തേക്കുംകാട്ടിൽ, ദീപ്തി ജേഷി സംബന്ധിച്ചു.

Related Articles

Leave a Reply

Back to top button