റോട്ടറി ക്ലബ്ബിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി :തിരുവമ്പാടി മേഖലയുടെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ ശക്തമായ സാന്നിധ്യമായി മുന്നേറിക്കൊണ്ടിരിക്കുന്ന റോട്ടറി മിസ്റ്റി മെഡോസും മർകസ് നോളജ് സിറ്റിയിലെ മിഹ്റാസ് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലും ചേർന്ന് ഇന്ന് 04/03/’25 ചൊവ്വാഴ്ച) തിരുവമ്പാടി ബസ് സ്റ്റാൻഡിന് സമീപം സഹകരണ ബാങ്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിലാണ് ഈ അവസരങ്ങൾ ലഭ്യമാകുന്നത്.
തൈറോയ്ഡ് പരിശോധനകളും പ്രമേഹ രോഗികൾക്കുള്ള നെർവ് പരിശോധനകളും ഈ മെഡിക്കൽ ക്യാമ്പിൽ സൗജന്യമായി ലഭ്യമാകുന്നതാണ്. പ്രമേഹ രോഗ വിഭാഗം, ദന്ത രോഗ വിഭാഗം, നേത്ര രോഗ വിഭാഗം എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാർ ഈ ക്യാമ്പിൽ രോഗികളെ പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകുന്നതാണ്. സൗജന്യ മരുന്ന് വിതരണവും ഉണ്ടാകും. കൂടാതെ, പ്രമേഹം, പ്രഷർ തുടങ്ങി സ്ഥിരമായി മരുന്നു കഴിക്കേണ്ട രോഗികൾക്ക് വിലയേറിയ ബ്രാൻഡഡ് മരുന്നുകൾക്ക് പകരം അതേ ഘടകങ്ങളും ഗുണനിലവാരവും ഉള്ള വില കുറഞ്ഞ മരുന്നുകൾ പരിചയപ്പെടുത്തി നൽകുകയും ചെയ്യുന്നതാണ്.
ആവശ്യമായ രോഗികൾക്ക് സൗജന്യ നിരക്കിലുള്ള തുടർ ചികിത്സ സൗകര്യം മിഹ്റാസ് ഹോസ്പിറ്റലിൽ ലഭ്യമാകുന്നതുമാണ്. രാവിലെ ഒമ്പത് മണിക്ക് മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് ക്യാമ്പ് പ്രവർത്തിക്കുക.