Thiruvambady

പഴം-പച്ചക്കറി വിപണനകേന്ദ്രം: യന്ത്രങ്ങൾ പ്രവർത്തനസജ്ജം

തിരുവമ്പാടി : ഗ്രാമപ്പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പുല്ലൂരാംപാറ പള്ളിപ്പടി കാർഷികവിപണനകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലി (വി.എഫ്.പി.സി.കെ) ന്റെ കാർഷിക യന്ത്രസാമഗ്രികൾ പ്രവർത്തനക്ഷമാക്കാൻ ധാരണ. വാടകയ്ക്ക് അപേക്ഷിച്ച 2022 മുതലുള്ള മുഴുവൻ വാടകയും വി.എഫ്.പി.സി.കെ. അടയ്ക്കാൻ ഉത്തരവായതായി ഡയറക്ടർ കെ. ഷാജികുമാർ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഉടൻ പഞ്ചായത്തുമായി ലീസ് എഗ്രിമെന്റ് ഒപ്പുവെക്കും.

യന്ത്രം പ്രവർത്തിപ്പിക്കാൻ അമിതവൈദ്യുതി ആവശ്യമായതിനാൽ കെ.എസ്.ഇ.ബി.യിൽനിന്ന് പ്രത്യേകാനുമതി വാങ്ങണം. കേന്ദ്രത്തിൽ ജലലഭ്യത പഞ്ചായത്ത് ഉറപ്പുവരുത്തണം. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ മറ്റു സാങ്കേതിക തടസ്സങ്ങൾ ഒന്നുമില്ലെന്ന് കേന്ദ്രം പ്രസിഡന്റ് ചേന്നപ്പിള്ളി മാത്യു എബ്രഹാമും പ്രതികരിച്ചു.

Related Articles

Leave a Reply

Back to top button