Kodanchery

നിവേദനം നൽകി

കോടഞ്ചേരി: ഈങ്ങാപ്പുഴ കണ്ണോത്ത് റോഡിൽ പേനപ്പാറമുതൽ ഈസ്റ്റ് കുപ്പായക്കോട് വരെയുള്ള ഭാഗത്ത് വാഹന അപകടങ്ങൾ നിരന്തര സംഭവമായി തീർന്നിരിക്കുകയാണ്. രണ്ട് കൊടുംവളവുകളുള്ള ഈ ഭാഗത്തെ റോഡ് നിർമ്മാണത്തിലെ അപാകതയും, വാഹനങ്ങളുടെ അമിതവേഗതയും, അറിയിപ്പ് ബോർഡുകളുടെ ഇല്ലായ്‌മയും വാഹന അപകടങ്ങൾക്ക് കാരണമാകുന്നു.

വളവിൽ വാഹനങ്ങൾ റോഡിൽ നിന്നും പുറത്ത് പോകുക. വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുക തുടങ്ങിയ സ്ഥിരം അപകടങ്ങളും അതുമൂലം യാത്രക്കാർക്ക് മാരക ക്ഷതങ്ങൾ ഉണ്ടാകുന്നതും ഇവിടെ പതിവാണ്. അപകടങ്ങൾ ഒഴിവാക്കുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിന് കേരള പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ കോഴിക്കോടിനാണ് കേരള കോൺഗ്രസ് എം പുതുപ്പാടി മണ്ഡലം കമ്മിറ്റി നിവേദനം നൽകിയത് റോഡിൽ അപകട മേഖല എന്ന് രേഖപ്പെടുത്തി ബോർഡ് സ്ഥാപിക്കുന്നതിനും സ്‌പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നതിനും ആണ് നിവേദനം നൽകിയത്. മണ്ഡലം സെക്രട്ടറി ജോർജ് ആർ വി, കെ റ്റി യു സി ജില്ലാ ജനറൽ സെക്രട്ടറി ബാബു പീറ്റർ എന്നിവരാണ് നിവേദനം നൽകിയത്.

ഈ ഭാഗത്ത് റോഡിൽ നിരന്തരമായുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ പറയുന്നു.

Related Articles

Leave a Reply

Back to top button