Thiruvambady

നാടന്‍ ചാരായവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി

തിരുവമ്പാടി: നാടന്‍ ചാരായവുമായി യുവാവിനെ തിരുവമ്പാടി പോലീസ് പിടികൂടി. കഴിഞ്ഞദിവസം കൂടരഞ്ഞി അങ്ങാടിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പേണ്ടാനത്ത് വീട്ടില്‍ രാജേഷിന്റെ കയ്യില്‍നിന്നും 15 ലിറ്റര്‍ നാടന്‍ ചാരായം പോലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് ആറു മണിയോടുകൂടി കൂടരഞ്ഞി അങ്ങാടിയിലെ കുരിശു പള്ളിക്ക് സമീപം വെച്ച് പ്രതിയെ പിടികൂടിയത് .പിടികൂടിയ ചാരായം കൂടരഞ്ഞി അങ്ങാടിയില്‍ വില്‍പ്പനക്കായി എത്തിച്ചതാണ് എന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലും തിരുവമ്പാടി പോലീസ് വന്‍തോതില്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന വ്യാജവാറ്റ് പിടികൂടിയിരുന്നു.വിഷു ഈസ്റ്റര്‍ പ്രമാണിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരമാണ് പൊലീസ് വ്യാപകമായി പരിശോധന നടത്തി വരുന്നത.് വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് തിരുവമ്പാടി പോലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button