Pullurampara
സ്കൂൾ കലാമേള ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് യു.പി സ്കൂളിലെ സ്കൂൾ കലോത്സവം ‘മിഴിവ് -2023’ പ്രശസ്ത സിനി ആർട്ടിസ്റ്റ് ബാലകൃഷ്ണൻ കാരശ്ശേരി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, സ്റ്റാഫ് പ്രതിനിധി എൽസമ്മ അഗസ്റ്റിൻ, കലോൽസവ കൺവീനർ നീനു മരിയ ജോസ്, പി.ടി.എ പ്രസിഡന്റ് സിജോ മാളോല, എം.പി.ടി.എ പ്രസിഡന്റ് ജിൻസ് മാത്യു, സ്കൂൾ ലീഡർ ഐവിൻ റോബി തുടങ്ങിയവർ സംസാരിച്ചു.