India

ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യയില്‍ നിരോധിച്ചു

ന്യൂഡല്‍ഹി: ചൈനാ വിരുദ്ധവികാരം രാജ്യത്ത് ആഞ്ഞടിക്കുന്നതിനിടെ ഇന്ത്യയില്‍ ചൈനീസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ചു. സ്വകാര്യത പ്രശ്നങ്ങളുള്ള ആപ്പുകള്‍ നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ ടിക് ടോക്കും യുസി ബ്രൗസറും ഉള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകളാണ് രാജ്യത്ത് നിരോധിച്ചിരിക്കുന്നത്.

ചെറുപ്പക്കാര്‍ക്കിടയില്‍ ജനപ്രീതിയാര്‍ജ്ജിച്ച ടിക് ടോക്കിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുണ്ട്. ചൈന, അമേരിക്ക എന്നിവിടങ്ങളിലും ടിക് ടോക്കിന് വന്‍ ജനപ്രീതിയാണുള്ളത്. 2020 ന്റെ ആദ്യ പാദത്തില്‍ ടിക്ടോക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ 150 കോടിയിലെത്തുകയും പിന്നീട് 200 കോടി എന്ന നേട്ടത്തിലേക്കും ടിക് ടോക്ക് വളരെ വേഗമെത്തി. 61 കോടിയിലേറെയാണ് ഇന്ത്യയില്‍ ടിക് ടോക്കിന്റെ ഡൗണ്‍ലോഡ്.

നിരോധിക്കപ്പെട്ട ആപ്പുകള്‍ ഇവ: ഷെയര്‍ ഇറ്റ്, ക്വായ്. യുസി ബ്രൗസര്‍, ബയ്ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍.

Related Articles

Leave a Reply

Back to top button