Mukkam

ഓട്ടോ യാത്രക്കാരിയെ ആക്രമിച്ച കേസ്: അന്വേഷണത്തിന് പ്രത്യേക സംഘമായി

മുക്കം ∙ ഓട്ടോറിക്ഷ യാത്രയ്ക്കിടെ വീട്ടമ്മയെ അബോധാവസ്ഥയിലാക്കി ഫോണും പഴ്സും കവർന്ന സംഭവത്തിൽ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.മുത്തേരി സ്വദേശിയായ വയോധികയെ ആണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മോഷണത്തിനു പുറമേ കടുത്ത ആക്രമണത്തിനും വിധേയായിട്ടുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം രൂപീകരിച്ചത്.

സംഭവം നടന്ന സ്ഥലത്തെയും പരിസരത്തെയും സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഓട്ടോറിക്ഷ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മുത്തേരിയിൽ നിന്ന് കയറിയ ശേഷം ഏറെ മുന്നോട്ടു പോകുന്നതിന് മുൻപ് ഓട്ടോറിക്ഷ കേടായി എന്നു ധരിപ്പിച്ച് മറ്റു സ്ഥലത്തു കൊണ്ടുപോയി ആഭരണങ്ങളും രേഖകളടങ്ങിയ പഴ്സും കവരുകയായിരുന്നുവെന്നാണ് നിഗമനം. ഗുരുതരമായ പരുക്കുകളും പറ്റിയിട്ടുണ്ട്.

Related Articles

Leave a Reply

Back to top button