Kozhikode

ക്വാറന്റീൻ കേന്ദ്രത്തിൽ ആക്രമണം, കൗണ്ടറും ഓഫിസും കത്തിച്ചു; 2 പേർ പിടിയിൽ

പേരാമ്പ്ര ∙ ക്വാറന്റീൻ കേന്ദ്രമായ ലൂണ ടൂറിസ്റ്റ് ഹോമിൽ അക്രമം. കൗണ്ടറും ഓഫിസും കത്തിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി 10 നു ശേഷം ആയിരുന്നു സംഭവം. കെട്ടിടത്തിനു പുറത്ത് 2 വാഹനത്തിൽ എത്തിയവർ തമ്മിൽ ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കൗണ്ടറിൽ പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ചത്. അക്രമി സംഘത്തിലെ രണ്ട് പേരെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപിച്ചു. പേരാമ്പ്ര പൊലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button