India

പബ്ജിയും ഫേസ്ബുക്കും അടക്കം 89 ആപ്പുകൾക്ക് കരസേനയിൽ വിലക്ക്

പബ്ജിയും ഫേസ്ബുക്കും അടക്കം 89 ആപ്പുകൾക്ക് കരസേനയിൽ വിലക്ക്. ആപ്പുകൾ ഈ മാസം പതിനഞ്ചിനകം സ്മാർട്ട് ഫോണിൽ നിന്ന് നീക്കണമെന്ന് സൈനികർക്ക് നിർദേശം നൽകി. ചൈന, പാക് അതിർത്തികൾ അശാന്തമായി തുടരുന്നതിനിടെയാണ് നടപടിയെന്നത് ശ്രദ്ധേയമാണ്.

രാജ്യസുരക്ഷ കണക്കിലെടുത്താണ് കരസേനയുടെ നടപടി. കേന്ദ്രസർക്കാർ നേരത്തെ നിരോധിച്ച ചൈനീസ് ആപ്പുകൾ അടക്കമാണ് ഉദ്യോഗസ്ഥരും ജവാന്മാരും സ്മാർട് ഫോണുകളിൽ നിന്ന് നീക്കേണ്ടത്. വിവരങ്ങൾ ചോരുന്നത് തടയാനെന്നാണ് വിശദീകരണം. അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ആപ്പുകളും നിരോധിച്ചവയിൽപ്പെടുന്നു. ഫേസ്ബുക്, ടിക് ടോക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ, സ്‌നാപ്ചാറ്റ്, ഷെയർഇറ്റ്, എക്‌സ് എന്റർ, ക്യാം സ്‌കാനർ, സൂം തുടങ്ങിയ ആപ്പുകൾ ഡിലീറ്റ് ചെയ്യണം. 15 ഡേറ്റിങ് ആപ്പുകളും പബ്ജി തുടങ്ങി അഞ്ച് ഗെയിമിംഗ് ആപ്പുകളും ഒഴിവാക്കണം. വാർത്ത ആപ്പുകളായ ന്യൂസ് ഡോഗിനും ഡെയ്‌ലി ഹണ്ടിനും നിരോധനം ഏർപ്പെടുത്തി. ഹംഗാമ, songs.pk സംഗീത ആപ്പുകളും വിലക്കി. ഉത്തരവ് പാലിച്ചില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്നും സൈനികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഔദ്യോഗിക ആവശ്യങ്ങൾക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുന്നതിന് നിലവിൽ വിലക്കുണ്ട്.

Related Articles

Leave a Reply

Back to top button