Kozhikode

പുകയില വിതരണം: യുവാവ് അറസ്റ്റിൽ

കോഴിക്കോട് ∙ വാഹനത്തിൽ നിരോധിത പുകയില വിതരണം നടത്തിയ യുവാവിനെ മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മുന്നിയൂർ കൈതകത്ത് മുഹമ്മദലിയുടെ മകൻ അസീൽ അഹമ്മദ് (33) ആണ് പിടിയിലായത്. 1500 പാക്കറ്റാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മെഡിക്കൽ കോളജിനു സമീപം കീഴ്മാട് പ്രദേശത്ത് വിതരണം ചെയ്യുന്നതിനിടെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു.

കർണാടകയിൽനിന്ന് പച്ചക്കറി കയറ്റി വരുന്ന ലോറിയിലാണ് ഇയാൾക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കോഴിക്കോട്ട് എത്തുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ വിതരണം ചെയ്യുകയാണ് പതിവ്.

Related Articles

Leave a Reply

Back to top button