അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈ: അമിതാഭ് ബച്ചനും അഭിഷേക് ബച്ചനും കൊവിഡ് 19 സ്ഥിരീകരിച്ചു. അഭിഷേക് തന്നെയാണ് ട്വിറ്ററിലൂടെ ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ഇരുവരും മുംബൈ നാനവതി ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജയബച്ചനും ഐശ്വര്യറായിയും അടക്കമുള്ള കുടുംബാഗങ്ങളേയും ജോലിക്കാരേയും കൊവിഡ് പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്. ഇവരുടെ പരിശോധന ഫലം നാളെ ലഭിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇരുവരും എത്രയും വേഗം സുഖം പ്രാപിച്ച് വരട്ടെ എന്നാണ് കേന്ദ്ര മന്ത്രി ഹര്‍ഷ വര്‍ധന്‍ ട്വീറ്റ് ചെയ്തത്.
അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് എട്ടായിരത്തിലധികം പേര്‍ക്കാണ്. ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം 8139 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 246600 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 223 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 10116 ആയി ഉയര്‍ന്നു.







