Mukkam

കോവിഡ് 19 സ്ഥിരീകരണത്തെ തുടർന്ന് നടപടികൾ ശക്തമാക്കി മുക്കം പോലീസ്

മുക്കാം നഗരസഭയിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് വ്യക്തിയുമായി സമ്പർക്കം പുലർത്തിയ മകനൊപ്പം ഫുട്ബോൾ കളിച്ച മുപ്പത് കുട്ടികളെ ക്വാറന്റീനിൽ പ്രവേശിപ്പിച്ചു. നഗരസഭാ പരിധിയിൽ കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ച അഞ്ചു പേരിൽ ഒരാളുടെ മകനോടൊപ്പം ഫുട്ബോൾ കളിച്ചവരാണ് ഈ കുട്ടികൾ. ഇയാൾ പതിനാല് ദിവസത്തെ ക്വാറന്റീന് ശേഷം ലക്ഷണമൊന്നും പ്രകടമാകാത്തതിനാൽ വീട്ടുകാരുമായി ഇടപഴകുകയും കുട്ടികൾ പുറത്തുപോയി മറ്റു കുട്ടികളോടൊപ്പം കളിക്കുകയും ചെയ്തിരുന്നു.

കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുക്കം പോലീസ് പ്രതിരോധ നടപടികൾ ശക്തമാക്കി. പൊതുജനങ്ങൾക്കായി സ്റ്റേഷൻ പരിധിയിലെ മുഴുവൻ ജനവാസ കേന്ദ്രങ്ങളിലും വാഹനത്തിൽ ജില്ലാ ഭരണകൂടത്തിന്റെ നിർദേശങ്ങൾ അനൗൺസ്‌മെൻറ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ വ്യാപാരികൾക്കും വേണ്ട നിർദേശങ്ങൾ നൽകിയിരുന്നു

Related Articles

Leave a Reply

Back to top button