India

പൗരത്വ ഭേദഗതി ബില്‍ ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നത്; വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി ബില്ലില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയുടെ അടിത്തറയെ നശിപ്പിക്കുന്നതാണ് ബില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

ദേശീയ പൗരത്വ ഭേദഗതി ബില്‍ ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ്. അതിനെ പിന്തുണയ്ക്കുന്ന ഓരോരുത്തരും നമ്മുടെ നാടിന്റെ കെട്ടുറപ്പിനെയും അടിത്തറയെയുമാണ് ആക്രമിക്കാനും നശിപ്പിക്കാനും ശ്രമിക്കുന്നത്. -രാഹുല് ട്വീറ്റ് ചെയ്തു.

പൗരത്വ ഭേദഗതി ബില്‍ ഇന്നലെ ലോക്‌സഭ പാസാക്കിയിരുന്നു. ലോക്‌സഭയില്‍ 80നെതിരെ 311 വോട്ടുകള്‍ക്കായിരുന്നു ബില്ല് പാസ്സായത്. കടുത്ത ഭരണ-പ്രതിപക്ഷ വാക്‌പോരിനൊടുവിലാണ് ബില്‍ പാസ്സായത്. നാളെ രാജ്യസഭയില്‍ ബില്‍ അവതരിപ്പിക്കും.

Related Articles

Leave a Reply

Back to top button