India

പുൽവാമയിൽ ഏറ്റുമുട്ടൽ; സുരക്ഷ സേന മൂന്ന് തീവ്രവാദികളെ വധിച്ചു

ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സുരക്ഷാസേന വധിച്ചു. രാത്രി ഒരുമണിയോടെയുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ജമ്മുകശ്മീർ പൊലീസ്, കരസേന, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘമാണ് ഏറ്റുമുട്ടലിന് നേതൃത്വം നൽകിയത്.

സംഭവ സ്ഥലത്ത് നിന്ന് വൻ ആയുധ ശേഖരവും സുരക്ഷാസേന കണ്ടെടുത്തു. പ്രദേശത്ത് സുരക്ഷാ സേന തിരച്ചിൽ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ സംഭവത്തോടെ കഴിഞ്ഞ 24 മണിക്കൂറിനിടെ സുരക്ഷാസേന വധിച്ച തീവ്രവാദികളുടെ എണ്ണം ഏഴായി. വെള്ളിയാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന നാല് തീവ്രവാദികളെ വധിക്കുകയും ഒരാൾ കീഴടങ്ങുകയും ചെയ്തു.

Related Articles

Leave a Reply

Back to top button