Thiruvambady
തിരുവമ്പാടി ടൗണിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി റോഡ് ചെളിക്കുളമായി

തിരുവമ്പാടി : വാട്ടർ അതോറിറ്റിയുടെ യുടെ പൈപ്പ് പൊട്ടി തിരുവമ്പാടി ചർച്ച് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു, കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ റോഡ് ചെളിക്കുളമായി മാറിയത് കച്ചവടക്കാരെയും ദുരിതത്തിലാക്കി.
മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊട്ടിയ പൈപ്പ് പുനഃസ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാത്തതിനാൽ മണിക്കൂറുകളായി റോഡിലൂടെ കുടിവെള്ളം പാഴാക്കുകയാണ്.
ഇന്നലെ രാത്രി നാഥ് കൺസെഷൻ നടത്തിയ അറ്റകുറ്റപ്പണി തുടർന്നാണ് പൈപ്പ് പൊട്ടിയത് എന്ന് നാട്ടുകാർ പറയുന്നു.







