Kerala

റേഷന്‍ കടകള്‍ വഴിയുള്ള നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം അടുത്തയാഴ്ച മുതല്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണം പുരോ​ഗമിക്കുന്നു. എറണാകുളം ജില്ലയില്‍ ഭക്ഷ്യ കിറ്റുകളുടെ 60 ശതമാനവും വിതരണം ചെയ്തു.

എഎവൈ മഞ്ഞ കാര്‍ഡിനുള്ള വിതരണം പൂര്‍ത്തിയായി. ബിപിഎല്‍ പിങ്ക്‌ കാര്‍ഡുകാര്‍ക്കുള്ള കിറ്റുകളുടെ വിതരണം ഈ ആഴ്‌ച പൂര്‍ത്തിയാകും. നീല, ‌വെള്ള കാര്‍ഡുകള്‍ക്കുള്ള കിറ്റ്‌ വിതരണം അടുത്തയാഴ്‌ച ആരംഭിക്കും.

ലഭിച്ച‌ 1,87,305 കിറ്റുകളില്‍ 1,11,513 എണ്ണത്തിന്റെ വിതരണം പൂര്‍ത്തിയായതായിട്ടാണ് സപ്ലൈകോ അധികൃതര്‍ അറിയിച്ചത്.

  • കടല (750 ഗ്രാം),
  • പഞ്ചസാര (ഒരുകിലോ),
  • വെളിച്ചെണ്ണ (അരക്കിലോ,
  • ആട്ട (ഒരു കിലോ),
  • മുളകുപൊടി (100 ഗ്രാം),
  • ഉപ്പ് (ഒരുകിലോ),
  • ചെറുപയര്‍ (750 ഗ്രാം),
  • സാമ്പാര്‍ പരിപ്പ് (250 ഗ്രാം) എന്നിവയാണ് കിറ്റിലുള്ളത്.

പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികള്‍ക്കും ഭക്ഷ്യകിറ്റ് വിതരണം ചെയ്യുന്നുണ്ട്‌. സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളിലെ 27 ലക്ഷത്തില്‍പ്പരം കുട്ടികള്‍ക്കാണ്‌ പ്രയോജനം ലഭിക്കുക. ചെറുപയര്‍, കടല, തുവര പരിപ്പ്, ഉഴുന്ന്, ഭക്ഷ്യ എണ്ണ, മൂന്ന് ഇനം കറി പൗഡറുകള്‍ തുടങ്ങി എട്ട് ഇനങ്ങളാണ് ഉള്‍പ്പെടുത്തുന്നത്.

Related Articles

Leave a Reply

Back to top button