Thiruvambady

തിരുവമ്പാടിയിൽ ഇന്ന് 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി: സെപ്റ്റംബർ 6 ന് തിരുവമ്പാടിയിൽ വെച്ച് നടത്തിയ 33 പേരുടെ ആർ.ടി.പി.സി.ആർ ടെസ്റ്റിൽ 5 പോസിറ്റീവും, ഇന്ന് പൊന്നാങ്കയം സ്കൂളിൽ വെച്ച് 52 ആർ.ടി.പി.സി.ആർ ടെസ്റ്റും 91 ആൻറിജൻ ടെസ്റ്റും നടത്തിയതിൽ, ആൻറിജനിൽ 17 പോസിറ്റീവും ഉൾപ്പെടെ ഇന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രദേശത്ത് 32 കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ചു.

വാർഡ് 1, 2, 8, ൽ 2 പേർക്ക് വീതവും വാർഡ് 3, 9, 11, 15 ൽ ഒരാൾക്ക് വീതവും വാർഡ് 5, 10, 12,16 ൽ 3 പേർക്ക് വീതവും വാർഡ് 7 ൽ 6 പേർക്കും വാർഡ് 14 ൽ 4 പേർക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്തിൽ 298 പേർ ചികിത്സയിലുണ്ട്, ഇതിൽ 264 പേർ വീടുകളിൽ കഴിയുന്നു. ഇന്ന് 72 പേർക്ക് വാക്സിനേഷൻ നൽകിയതായി അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button