Thiruvambady

തിരുവമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുക മേയ് 3-ന് ശേഷം.

തിരുവമ്പാടി : മേയ് 1 മുതൽ സംസ്ഥാന വ്യാപകമായി കടകൾ തുറന്നു പ്രവർത്തിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനവ്യാപകമായി നിർദേശം നൽകിയെങ്കിലും തിരുവമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങൾ ലോക് ഡൗൺ കാലഘട്ടം കഴിഞ്ഞ് മേയ് 3നു ശേഷമേ തുറന്നു പ്രവർത്തിക്കുകയുള്ളു എന്നും. സംസ്ഥാന സമിതിയുടെ നിർദ്ദേശത്തെ മാനിച്ചുകൊണ്ടും സമീപ പ്രദേശങ്ങളിൽ കോവിഡ് വ്യാപന ഭീഷണി നിലനില്കുന്നതുകൊണ്ടും ലോക്ക് ഡൗൺ അവസാനിക്കാൻ രണ്ടു ദിവസങ്ങൾ മാത്രം ശേഷിക്കുന്നതുകൊണ്ടുമാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈകൊണ്ടതെന്ന് തിരുവമ്പാടി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് തിരുവമ്പാടി ന്യൂസിനോട് പറഞ്ഞു.

Related Articles

Leave a Reply

Back to top button