Mukkam

എസ് എഫ് ഐ ഒരു മണിക്കൂർ പ്രതിഷേധം സംഘടിപ്പിച്ചു

മുക്കം: ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, കർഷക വിരുദ്ധമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക, തൊഴിൽ നിയമങ്ങൾ സംരക്ഷിക്കുക, പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, കോവിഡ് വാക്സിൻ ക്ഷാമം പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തികൊണ്ട് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ നടത്തുന്ന ഒരു മണിക്കൂർ പ്രതിഷേധത്തിന്റെ ഭാഗമായി എസ് എഫ് ഐ തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പോസ്റ്റ്‌ ഓഫീസിന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പരിപാടി എസ് എഫ് ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോസഫ് വി സോജൻ ഉദ്ഘാടനം ചെയ്തു.എസ് എഫ് ഐ ഏരിയ പ്രസിഡന്റ്‌ മുഹമ്മദ്‌ ഫാരിസ്,ജില്ലാ കമ്മിറ്റി അംഗം നികിത, അഭിരാം, അബി, ആദർശ്, ഷഹദ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button