Thiruvambady

ആനക്കാംപൊയിലിൽ ലഹരിവേട്ട; 6.32 ഗ്രാം എം.ഡി.എം.എയുമായി യുവതിയും യുവാവും അറസ്റ്റിൽ

തിരുവമ്പാടി : രഹസ്യവിവരത്തെ തുടർന്ന് തിരുവമ്പാടി പോലീസ് നടത്തിയ പരിശോധനയിൽ ആനക്കാംപൊയിൽ റിസോട്ടിൽ വെച്ച് കാറിൽ കടത്തുകയായിരുന്ന 6.32 ഗ്രാം എംഡി എം എ പിടികൂടി. യുവതിയടക്കം രണ്ടുപേരെ അറസ്റ്റു ചെയ്തു. കൊടുവള്ളി വാവാട് വിരലാട്ട് അബ്ദുൾ സലാമിൻ്റെ മകൻ മുഹമ്മദ് ഡാനിഷ് (29), കൈതപ്പൊയിൽ ആനോറമ്മൽ ബിജുവിൻ്റെ മകൾ ജിൻഷ (25) എന്നിവരാണ് പിടിയിലായത്.

തിരുവമ്പാടി എസ് ഐ റസാക്ക് വി കെ, എ എസ് ഐമാരായ രജനി, ഷീന, എസ് സി പി ഒമാരായ അനൂപ്, ഉജേഷ്, സുഭാഷ്, സുബീഷ്, രജീഷ്, സ്പെഷ്യൽ സ്ക്വാഡ് എസ്.ഐമാരായ രാജീവ് ബാബു, ബിജു.പി, എസ്.സി.പി.ഒ മാരായ ജയരാജൻ എൻ.എം, ജിനീഷ്. പി. പി എന്നിവർ ചേർന്നാണ് പിടികൂടിയത്.

താമരശ്ശേരി പോലീസ് സബഡിവിഷനു കീഴിൽ ഡി വൈ എസ് പി പ്രമോദിൻ്റെ നേതൃത്വത്തിൽ മയക്കുമരുന്നുമാഫിയകൾക്കെതിരെ ശക്തമായ നടപടി തുടർന്നുവരികയാണ്. ജനകീയ പങ്കാളിത്വത്തോടെ നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്ക് സമൂഹത്തിൽ നിന്നും വൻ പിന്തുണയാണ് ലഭിക്കുന്നത്.

Related Articles

Leave a Reply

Back to top button