Kodiyathur
കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇൻ്റെർലോക്ക്പതിച്ച് നവീകരിച്ച മുറ്റം ഉദ്ഘാടനം ചെയ്തു.

കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ മാക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ മുറ്റം ഇൻ്റെർലോക്ക് പതിച്ച് നവീകരിച്ച പദ്ധതി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു.കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി പൂർത്തീകരിച്ചത്.
ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ, സ്റ്റാറ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ ആയിശ ചേലപ്പുറത്ത്,സ്റ്റാറ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ, മെഡിക്കൽ ഓഫീസർ ഡോ: ബിന്ദു, ഹോസ്പിറ്റൽ മാനേജ്മെൻ്റ് കമ്മറ്റി അംഗങ്ങളായ കെ.ടി മൻസൂർ, കെ.ഹസ്സൻകുട്ടി, എ എം നൗഷാദ്, ശംസുദ്ദീൻ ചെറുവാടി,വീരാൻകുട്ടി വളപ്പിൽ, സാബിറ എന്നിവർ പങ്കെടുത്തു.







