Mukkam

പ്രശസ്ത സിനിമാതാരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും ‘വെടിക്കെട്ട്’ ഫിലിം ടീമും ഇന്ന് മുക്കം ഫെസ്റ്റ് സാംസ്‌കാരിക വേദിയിൽ

മുക്കം: മുക്കം ഫെസ്റ്റിന്റെ പതിമൂന്നാം ദിവസമായ ഇന്ന് പ്രശസ്ത സിനിമാതാരവും തിരക്കഥാകൃത്തുമായ ബിബിൻ ജോർജും ‘വെടിക്കെട്ട്’ സിനിമയുടെ അണിയറ പ്രവർത്തകരും മുക്കം ഫെസ്റ്റ് സാംസ്‌കാരിക വേദിയിൽ എത്തും. അഭിനേതാക്കളും മിമിക്രി കലാകാരന്മാരുമായ ദിപു, ബിനു, അഖിൽ എന്നിവരും സോഷ്യൽ മീഡിയ താരം ദാസേട്ടൻ കോഴിക്കോടും വേദി പങ്കിടും.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂർ സാംസ്‌കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യും. ഒരു ചിരി ഇരു ചിരി ബമ്പർ ചിരി ഫെയിം അമയ ചടങ്ങിൽ അതിഥിയായെത്തും. സാംസ്‌കാരിക സമ്മേളനത്തെ തുടർന്ന് കല്പറ്റ ഉണർവ്വ് നാടൻ കലാ പഠനകേന്ദ്രം ഒരുക്കുന്ന നാട്ടുത്സവം വേദിയിൽ അരങ്ങേറും.

വിവിധ സർക്കാർ വകുപ്പുകളുടെയും മറ്റും സ്റ്റാളുകൾ, പെറ്റ് ഷോ, ഫ്‌ളവർ ഷോ, വിവിധ അമ്യൂസ്മെന്റ് റൈഡുകൾ, ഭക്ഷ്യമേള, വൈകുന്നേരങ്ങളിൽ വിവിധ കലാപരിപാടികൾ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി നടക്കും. മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രത്തിന്റെ അഭിമുഘ്യത്തിൽ നടക്കുന്ന മുക്കം ഫെസ്റ്റ് ഫെബ്രുവരി 5ന് സമാപിക്കും.

Related Articles

Leave a Reply

Back to top button