Thamarassery

ചുരം വ്യൂ പോയിന്റില്‍ നിന്നും യാത്രക്കാരന്‍ കൊക്കയിലേക്ക് വീണു

ലക്കിടി: താമരശ്ശേരി ചുരം വ്യൂ പോയിന്റില്‍ നിന്നും യാത്രക്കാരന്‍ കൊക്കയിലേക്ക് വീണു. മലപ്പുറം പൊന്‍മള സ്വദേശി അയമുവാണ് അപകടത്തില്‍ പെട്ടത്.
കാറിന്റെ താക്കോല്‍ കൈവശപ്പെടുത്തിയ കുരങ്ങ് താഴേക്ക് പോയപ്പോള്‍ ഇതിനിടെ പിന്തുടരുകയായിരുന്നു. കൊക്കയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കുന്നതനിടെയാണ് പിടിവിട്ട് താഴ്ചയിലേക്ക് വീണത്. കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ ഫോഴ്‌സ് എത്തി ഇയാളെ കരക്കെത്തിച്ചു. സാരമായി പരുക്കേറ്റ ഇയാളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button