Thiruvambady

തൊഴിലാളികൾ സമര കേന്ദ്രത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആചാരിച്ചു

തിരുവമ്പാടി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവമ്പാടി എസ്റ്റേറ്റിലെ തൊഴിലാളികൾ നടത്തുന്ന അനിശ്ചിത കാല സമരം പതിനൊന്നാം ദിവസത്തിലേക്കു കടന്നു. തൊഴിലാളികൾ സമര കേന്ദ്രത്തിൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യ ദിനം ആചാരിച്ചു.

എസ്റ്റേറ്റിലെ മുതിർന്ന തെഴിലാളിയായ കരിം മൂച്ചിതോടാൻ ദേശീയ പതാക ഉയർത്തി ദേശീയ ഗാനം ആലപിച്ചു. സിപിഐഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വി കെ വിനോദ് സമര കേന്ദ്രത്തിൽ എത്തി തൊഴിലാളികൾക്കു പിന്തുണ അറിയിച്ചു സംസാരിച്ചു.

കരശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് കോൺഗ്രസ്‌ കമ്മറ്റി സമരത്തിന് പിന്തുണ അർപ്പിക്കാൻ പ്രകടനവുമായി സമരപന്തലിൽ എത്തി. Adv മുഹമ്മദ്‌ ദിഷാൽ (ജാവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ), സുധീർ ടി കെ (വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ ). ജംഷീദ് ഒള കര (വാർഡ് മെമ്പർ ). നിഷാദ് വീച്ചി, ഫായിസ് കെ.കെ സുബൈർ പിടി, അനിൽ കാരട്ട്, മുജീബ് കാരമൂല, ശശി മാങ്കുന്ന്. ബാബു, മാങ്കുന്ന്. സനൽ അരീപറ്റ. സാബിത്. മുഹജിർ എന്നിവർ നേതൃത്വം നൽകി.

സമരത്തിന് ട്രെഡ് യൂണിയൻ നേതാക്കളായ. കെ റഫീഖ്. പി വിജീഷ്. മുഹമ്മദ്‌ പാലോളി.നജ്മുദീൻ കിളിയമണ്ണിൽ നസീർ കല്ലുരുട്ടി. കെ പി രാജേഷ്. ബാത്ഷാ. എ വി അനിൽ. കെ സന്തോഷ്‌ എന്നിവർ നേതൃത്വo നൽകി

Related Articles

Leave a Reply

Back to top button