Omassery

വിദ്യാർത്ഥി പുഴയിൽ മുങ്ങി മരിച്ചു

ഓമശ്ശേരി: നടമ്മൽപ്പൊയിൽ- കരീറ്റിപ്പറമ്പ് മുണ്ടോട്ട് കടവിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.

ഓമശ്ശേരി മുണ്ടുപാറ അബൂബക്കർ – ലൈല ദമ്പതികളുടെ മകൻ ഷാഹുൽ 17(വയസ്സ്) ആണ് മരണപ്പെട്ടത്.

ഇന്ന് ഉച്ചക്ക് ശേഷം കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കുന്നതിനിടക്ക് 02:45-ഓടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്ത് ഓടിയെത്തിയ നാട്ടുകാരും,മുക്കം ഫയർ ഫോഴ്സും കൊടുവള്ളി പോലീസും നാട്ടുകാരും ഉടൻ തന്നെ കുട്ടിയെ കണ്ടെത്തി ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

തുടർ നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

Related Articles

Leave a Reply

Back to top button