Kodiyathur

കൊടിയത്തൂർ സർവീസ് സഹകരണബാങ്കിനു കീഴിൽ തുടങ്ങുന്ന അഗ്രോ സർവീസ് സെൻററിന് ശിലയിട്ടു

കൊടിയത്തൂർ : കൊടിയത്തൂർ സർവീസ് സഹകരണബാങ്കിനു കീഴിൽ തുടങ്ങുന്ന അഗ്രോ സർവീസ് സെൻററിന്റെ ശിലാസ്ഥാപനം കൃഷിമന്ത്രി പി. പ്രസാദ് ഓൺലൈനായി നിർവഹിച്ചു. ബാങ്ക് സ്വന്തമായി വാങ്ങിയ 1.12 ഏക്കർ സ്ഥലത്ത് തുടങ്ങുന്ന സെൻററിൽ എല്ലാ കാർഷികോപകരണങ്ങളും ലഭ്യമാക്കുന്ന അഗ്രോഷോപ്പ്, വളം ഡിപ്പോ, കാർഷിക നഴ്സറി, അഗ്രിക്കൾച്ചർ ഇൻഫർമേഷൻ സെൻറർ, കാർഷിക പരിശീലനകേന്ദ്രം എന്നിവയുണ്ടാകും.

ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ. അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ഷിബു, ജില്ലാപഞ്ചായത്ത് സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല, കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ്ബാബു, കേരള ബാങ്ക് റീജണൽ മാനേജർ എം.പി. ഷിബു, വാർഡ് മെമ്പർമാരായ കെ. രതീഷ്, ടി.സി. കോമളം, ബാങ്ക് പ്രസിഡന്റ്‌ സന്തോഷ് സെബാസ്റ്റ്യൻ, സെക്രട്ടറി ടി.പി. മുരളീധരൻ, വി.എഫ്.പി.സി.കെ. ഡയറക്ടർ കെ. ഷാജികുമാർ, കൃഷി ഓഫീസർ പി. രാജശ്രീ, ജോണി ഇടശ്ശേരി, ഹരിദാസൻ, മജീദ് പുതുക്കുടി, വി.കെ. അബൂബക്കർ, മാത്യു തറപ്പുതൊട്ടിയിൽ, ബാങ്ക് വൈസ്‌ പ്രസിഡൻറ് എ.സി. നിസാർ ബാബു തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button