Thiruvambady

തിരുവമ്പാടി പഞ്ചായത്ത് റെസ്ക്യൂ ടീമിന് ഫൈബർ ബോട്ട് കൈമാറി

തിരുവമ്പാടി പഞ്ചായത്തിൽ 2020-21 സാമ്പത്തിക വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 2 ലക്ഷം രൂപ ചിലവിൽ പഞ്ചായത്ത് റെസ്ക്യൂ ടീമിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങിയത്. അത്യാവശ്യ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, റോപ്പ്, റബ്ബർ ഗ്ലൗ സ്, ഹെൽമറ്റ്, ലൈഫ് ബോയി തുടങ്ങിയ ഉപകരണങ്ങളും ഇപ്പോൾ അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കുന്നതിന് ഫൈബർ ബോട്ടും ടീം അംഗങ്ങൾക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ കൈമാറി.

ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, കെ ആർ ഗോപാലൻ, സുഹറ മുസ്തഫ, റംല ചോലക്കൽ, വിൽസൺ താഴത്തുപറമ്പിൽ, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, സവിത സുബ്രമണ്യൻ, ബിന്ദു ജയിംസ്, സെക്രട്ടറി.എം ഗിരീഷ്, അസിസ്റ്റൻ്റ് സെക്രട്ടറി മനോജ്, VE0 സബീഷ് യൂത്ത് കോഡിനേറ്റർ ജി ബിൻ പി ജെ, മെവിൻ പി സി, രൂപേഷ്, അഷ്റഫ്എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button