Local
പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു;സുഹൃത്ത് ആശുപത്രിയിൽ

മുക്കം: കറുത്ത പറമ്പിന് സമീപം പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കറുത്തപറമ്പിനും വലിയപറമ്പിനു ഇടയിലുള്ള കോളനിപ്പടിയിൽ രാത്രി 12 മണിയോടുകൂടെ അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും മിനി പിക്കപ്പ് ലോറിയും കൂട്ടി ഇടിച്ചായിരുന്നു അപകടം
പട്ടാമ്പി സ്വദേശി മുഹമ്മദ് ഷിബിൽ (22)മരിച്ചത്. വിദഗ്ധ ചികിത്സക്ക് വേണ്ടി പട്ടാമ്പി സ്വദേശിതന്നെയായ മുഹമ്മദ് ഷമീമിനെ ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
മുക്കം ഫയർഫോഴ്‌സും സന്നദ്ധ സേനാംഗങ്ങളും അതുവഴി വന്ന യാത്രക്കാരുംടെയും പെട്ടന്നുള്ള ഇടപെടൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു







