Mukkam
എം.എം.ഒ പി.ടി.എ കമ്മറ്റിയുടെയും ജെ.സി.ഐ കാരശ്ശേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാരന്റിങ് ട്രെയിനിങ് സംഘടിപ്പിച്ചു

മുക്കം: എം.എം.ഒ പി.ടിഎ കമ്മറ്റിയുടെയും ജെ.സി.ഐ കാരശ്ശേരിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാരന്റിങ് ട്രെയിനിങ് സംഘടിപ്പിച്ചു. ജെ.സി.ഐ നാഷണൽ ട്രൈനർ ശ്രീ.ആന്റണി ജോയ് ക്ലാസ്സിന് നേതൃത്വം നൽകി. മുക്കം മുസ്ലിം ഓർഫനേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് അബ്ദുറഹ്മാൻ ഒളകരാസ് അധ്യക്ഷം വഹിച്ചു. ജെ.സി.ഐ കാരശ്ശേരി പ്രസിഡന്റ് നിയാസ് തിരുവമ്പാടി ഉൽഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ നിസാർ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹംസ മാസ്റ്റർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
എം.പി.ടി.എ പ്രസിഡന്റ് ഷറീന നന്ദി പറഞ്ഞു.







