Kodanchery

തേവർമല-കാഞ്ഞിലാട് സടക്ക് റോഡ് പ്രവർത്തി പൂർത്തീകരിച്ചു

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ തേവർമല-കാഞ്ഞിലാട് സടക്ക് റോഡിന്റെ പ്രവർത്തി പൂർത്തീകരിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡ് കോൺക്രീറ്റും, സൈഡ് കോൺക്രീറ്റ് വാളും പൂർത്തീകരിച്ചത്.

വർഷങ്ങൾക്കു മുമ്പ് ഉരുൾപൊട്ടലിൽ തകർന്ന റോഡ് കഴിഞ്ഞവർഷം അറ്റകുറ്റ പണികൾ നടത്തിയെങ്കിലും വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവുകയും സൈഡ് കെട്ട് ഇടിഞ്ഞതിനാൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും പ്രവർത്തി നടത്തുകയുമായിരുന്നു.

Related Articles

Leave a Reply

Back to top button