Thiruvambady

തിരുവമ്പാടിയിൽ വീണ്ടും മദ്യവേട്ട

തിരുവമ്പാടി: ബൈക്കിൽ മദ്യം കടത്തുകയായിരുന്ന രണ്ടുപേർ പിടിയിൽ. താമരശ്ശേരി ചുങ്കം സ്വദേശികളായ ഇരുമ്പൻചൂഡൻകുന്ന് ഷമീർ, ആനപ്പാറക്കൽ സനോരാജ് എന്നിവരെയാണ് തിരുവമ്പാടി സി.ഐ. കെ. സുധീർ അറസ്റ്റ് ചെയ്തത്. സനോ രാജ് താമരശ്ശേരി പഞ്ചായത്ത് കോവിഡ് ദ്രുതകർമസേന (ആർ.ആർ.ടി.) വൊളന്റിയർ ആണ്.

വിൽപ്പനയ്ക്ക്‌ കൊണ്ടുപോകുകയായിരുന്ന 39 കുപ്പി മദ്യമാണ് ഇവരിൽനിന്ന് പിടിച്ചെടുത്തത്. തിരുവമ്പാടി ബീവറേജസ് ഔട്ട്‌ലെറ്റിൽനിന്ന് ഭീമമായ അളവിൽ മദ്യംവാങ്ങി വിൽപ്പന നടത്തുന്നവരാണിവരെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തെത്തുടർന്ന് വെള്ളിയാഴ്ച വൈകീട്ടായിരുന്നു റെയ്ഡ്. ബീവറേജസ് ഔട്ട്‌ലെറ്റിന് സമീപംവെച്ചാണ് ഇരുവരും പിടിയിലാകുന്നത്. സി.പി.ഒ.മാരായ കെ.എ. അനീസ്, എ. രാംജിത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതികളെ താമരശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Back to top button