Puthuppady

കുടുംബശ്രീ ഓണം വിപണനമേള തുടങ്ങി

പുതുപ്പാടി : കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കുന്ന ഉത്‌പന്നങ്ങൾ വിറ്റഴിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഒരുക്കിയ ഓണം വിപണനമേളയ്ക്ക് ഈങ്ങാപ്പുഴയിൽ തുടക്കമായി.

സെപ്‌റ്റംബർ ആറുവരെ നീണ്ടുനിൽക്കുന്ന മേളയിൽ വിവിധതരം നാടൻപലഹാരങ്ങൾ, അച്ചാറുകൾ, പായസങ്ങൾ, തുണിത്തരങ്ങൾ ജൈവകൃഷി ഉത്‌പന്നങ്ങൾ തുടങ്ങിയവ ലഭ്യമാവും.

സാധനങ്ങൾ വാങ്ങുന്നവരിൽനിന്ന് ദിവസേന നറുക്കെടുപ്പിലൂടെ സമ്മാനങ്ങളും നൽകും. ഓണച്ചന്തയുടെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബീനാ തങ്കച്ചൻ നിർവഹിച്ചു. സി.ഡി.എസ്. ചെയർപേഴ്‌സൺ ഷീബാ സജി അധ്യക്ഷത വഹിച്ചു.

Related Articles

Leave a Reply

Back to top button