Mukkam

ഗെ​യി​ലി​ൽ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ സ​ത്യ​ഗ്ര​ഹ സ​മ​രമെന്ന് ഭൂഉടമകൾ

മു​ക്കം: ഗെ​യി​ൽ പ​ദ്ധ​തി​ക്കാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി ജി​ല്ല​യി​ലെ നി​ര​വ​ധി പേ​ർ​ക്ക് ഇ​നി​യും ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ല​ഭി​ച്ചിട്ടില്ല. ഭൂ​മി​ക്ക് മാ​ർ​ക്ക​റ്റ് വി​ല ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​സ് ന​ൽ​കി​യ​വ​ർ​ക്കാ​ണ് കേ​സ് തീ​രാ​തെ അ​ധി​കൃ​ത​ർ ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ച്ച​തെ​ന്ന് ഗെ​യി​ൽ ഇ​ര​ക​ൾ പ​റ​ഞ്ഞു.


പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മു​റി​ച്ചു​മാ​റ്റി​യ മ​ര​ങ്ങ​ൾ​ക്ക് തു​ച്ഛ​മാ​യ ന​ഷ്ട​പ​രി​ഹാ​രം മാ​ത്ര​മാ​ണ് ല​ഭി​ച്ച​ത്. പ​ദ്ധ​തി ക​ട​ന്നു​പോ​കു​ന്ന ഭൂ​മി​യു​ടെ​യും പൊ​ളി​ച്ചു മാ​റ്റി​യ മ​തി​ലു​ക​ളു​ടേ​യും കെ​ട്ടി​ട​ങ്ങ​ളു​ടേ​യും ന​ഷ്ട​പ​രി​ഹാ​ര തു​ക ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ൽ കേ​സി​ന് പോ​യ​വ​ർ​ക്ക് ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ര​ക​ളു​ള്ള കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണ് അ​ധി​കൃ​ത​ർ വി​വേ​ച​നം കാ​ണി​ക്കു​ന്ന​തെ​ന്നും സി​വി​ൽ കേ​സു​ക​ളു​ടെ വ്യ​വ​ഹാ​രം അ​വ​സാ​നി​ക്കാ​ൻ വ​ർ​ഷ​ങ്ങ​ൾ വേ​ണ്ടി വ​രു​മെ​ന്ന​തി​നാ​ൽ ഇ​ത് മ​റ​യാ​ക്കി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക ന​ൽ​കാ​തി​രി​ക്കാ​നാ​ണ് ഗെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നീ​ക്ക​മെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു.

ഇ​ന്ന​ലെ കോ​ഴി​ക്കോ​ട് ടാ​ഗോ​ർ ഹാ​ളി​ൽ ന​ട​ന്ന അ​ദാ​ല​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നേ​രി​ട്ട് പ​രാ​തി ന​ൽ​കി​യെ​ന്നും അ​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​രം കാ​ണു​മെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പു ന​ൽ​കി​യ​താ​യും ഇ​വ​ർ പ​റ​ഞ്ഞു. അ​ല്ലാ​ത്ത​പ​ക്ഷം പ​ത്താം തി​യ​തി ഗെ​യി​ൽ വി​രു​ദ്ധ സം​സ്ഥാ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗെ​യി​ലി​ന്‍റെ കോ​ഴി​ക്കോ​ട്ടെ ഓ​ഫീ​സി​ന് മു​ൻ​പി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തു​മെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ബ​ഷീ​ർ ഹാ​ജി, കെ.​പി. കോ​യാ​മു, അ​ബ്ദു​ൽ ക​രീം കു​റ്റി​പ്പു​റ​ത്ത്, കെ.​സി. നു​റു​ദ്ധീ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related Articles

Leave a Reply

Back to top button