ഇതാണ് പുതിയ ഇരുപത്; നാൽപതുകളിലേക്ക് സ്വാഗതം; ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകളുമായി പൂർണിമ

ഇന്നാണ് നടൻ ഇന്ദ്രജിത് സുകുമാരന്റെ നാൽപതാം പിറന്നാൾ. ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകളുമായി ഹൃദയം തൊടുന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് നടിയും ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്. നാൽപതാം വയസിലേക്ക് കാലെടുത്തുവെച്ച ഇന്ദ്രജിത്തിനോട് ഇതാണ് രണ്ടാം ഇരുപതുകളെന്ന് ഓർമ്മിപ്പിക്കുകയാണ് പൂർണിമ.
”നാൽപതുകളിലേക്ക് സ്വാഗതം പാർട്ണർ. നീ നിന്റെ പുതിയ 20കളിൽ ജീവിക്കാൻ തുടങ്ങുമ്പോൾ ഒരു കാര്യം പറയണം എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഭർത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നിൽക്കുകയാണ്. പ്രിയപ്പെട്ട ഭർത്താവിന് പിറന്നാൾ ആശംസകൾ.’
മകൾ പ്രാർത്ഥനയും നടൻ ടൊവിനോ തോമസും ഗായിക രഞ്ജിനി ജോസും ഉൾപ്പടെ നിരവധി പ്രമുഖർ ഇന്ദ്രജിത്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാർത്ഥന പറയുന്നത്. അച്ഛന്റെ മകളായി ജനിച്ചതിൽ അഭിമാനിക്കുന്നെന്നും പ്രാർത്ഥന ആശംസാ വാക്കുകളിൽ പറയുന്നു. സഹോദരൻ പൃഥ്വിരാജും ഇന്ദ്രജിത്തിന് ആശംസകളുമായി എത്തി. ഹാപ്പി ബർത്‌ഡേ ഇന്ദ്രേട്ടാ എന്നായിരുന്നു പൃഥ്വി കുറിച്ചത്.






