Kozhikode

ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റ്; എംകെ മുനീര്‍

കോഴിക്കോട്: ദേശീയ ജനസംഖ്യാ രജിസ്റ്ററും എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്ന് അമിത്ഷാ പറയുന്നത് തെറ്റാണെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീര്‍. എന്‍ആര്‍സിക്ക് വേണ്ടിയാണ് പോപ്പുലേഷന്‍ രജിസ്റ്റര്‍ നടത്തുന്നത്. പോപ്പുലേഷന്‍ രജിസ്റ്ററിന്റെ ഉദ്ദേശം എന്തെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പൗരത്വ നിയമത്തിനെതിരെ തിരുവനന്തപുരത്ത് ഒന്നിച്ച് നടത്തിയ സമരം തെറ്റല്ല. കൂട്ടായ സമരങ്ങളും നടക്കണം. ഒരുമിച്ചു സമരങ്ങള്‍ നടത്തുന്നതില്‍ തെറ്റില്ല. ഈ വിഷയത്തില്‍ നിയമസഭ മീറ്റിംഗ് വിളിച്ചു ചേര്‍ക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Back to top button